01:35pm 12 November 2026
NEWS
ഇൻകാസ് പത്തനം തിട്ട സ്റ്റാർ ലൈറ്റ് സീസൺ 2 ' 2025 സംഘടിപ്പിച്ചു
31/12/2025  11:50 AM IST
nila
ഇൻകാസ് പത്തനം തിട്ട സ്റ്റാർ ലൈറ്റ് സീസൺ 2  2025 സംഘടിപ്പിച്ചു

ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "Star Light 2025 Season 2"  ഐ സി സി അശോകാ ഹാളിൽ സംഘടിപ്പിച്ചു 
യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌  വിജയ് ഇന്ദുചൂടൻ  പരിപാടി ഉദ്ഘാടനം ചെയ്തു.
ഇതിനോട് അനുബന്ധിച്ചു ഗ്രൂപ്പ്‌ സോങ് കോമ്പറ്റിഷൻ, ഡാൻസ് പെർഫോമൻസസ്, മറ്റു കലാ പരിപാടികൾ എന്നിവയും ഉണ്ടായിരുന്നു
കൂടാതെ 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന   കുരുവിള ജോർജ് നു മൊമെന്റോ നൽകി ആദരിച്ചു.
ജില്ലാ പ്രസിഡന്റ്‌ റോസ്നി മത്തായി അധ്യക്ഷൻ ആയിരുന്നു, ചാൾസ് പി മാത്യു സ്വാഗതവും, അലൻ മാത്യു തോമസ് നന്ദിയും അറിയിച്ചു.
ICC & ICBF കമ്മ്യൂണിറ്റി ലീഡേഴ്‌സ്,INCAS സെൻട്രൽ കമ്മിറ്റി നേതാക്കൾ, മറ്റു ജില്ലാ ഭാരവാഹികൾ,കമ്മിറ്റി അംഗങ്ങൾ,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ,കൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു. പ്രോഗ്രാം  കമ്മിറ്റി അംഗങ്ങൾ ഐസക് വർഗീസ് വിബിൻ കെ ബേബി ചെറിൽ ഫിലിപ്പ് സെബി മാത്യു അനുജാ സൈറ ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img